reporter News

കാൽനട യാത്രക്കാർ ദുരിതത്തിൽ


പെരുമ്പിള്ളിച്ചിറ:റോഡിൽ വെള്ളം കെട്ടികിടക്കുന്നത് കാൽനട യാത്രകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.കുമാരമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡായ കറുകയിൽ നിന്ന് അൽ-അസർ മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലാണ് വെള്ളകെട്ട് .മഴ കാലത്താണ് പ്രശ്നം അധീവ രൂക്ഷമാകുന്നത്.വാഹനം വന്നാൽ കാൽനട യാത്രകാർക്ക് ഒതുങ്ങി നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.മലിന ജലം ഒഴുകി പോകാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലാത്തതാണ് കാരണമെന്ന് നാട്ട്കാർ പറയുന്നു.അടുത്ത മഴക്കാലം വരുന്നതിന് മുമ്പെങ്കിലും അധികാരികൾ നടപടി എടുക്കണമെന്ന് അപേക്ഷിക്കുന്നു.

മരിയ സജു
സീഡ് റിപ്പോർട്ടർ
എസ്.ജെ.യു.പി.എസ്, പെരുമ്പിള്ളിച്ചിറ

July 08
12:53 2021

Write a Comment