കാടും പടർപ്പുകളും നിറഞ്ഞു റോഡുകൾ, യാത്രക്കാർ ദുരിധത്തിൽ
കഞ്ഞിക്കുഴി:കഞ്ഞിക്കുഴി ഭാഗത്ത് റോഡിന്റെ ഇരുവശവും കാടും പടർപ്പുകളും നിറഞ്ഞു നിൽകുന്നത് യാത്രക്കാരെ ദുരിധത്തിലാകുന്നു.കഞ്ഞികുഴി മുതൽ പഴയരികണ്ടം വരെയുള്ള ഭാഗത്തെ വട്ടുവാൻപാറയിലാണ് ഏറ്റവും ബുദ്ധിമുട്ട്.ചേലച്ചുവട്-തൊടുപുഴ സംസ്ഥാന പാതയിൽ ഉൾപ്പെട്ട ഇവിടെ
റോഡിനു വീതിയും കുറവാണ്.രണ്ടു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ വരുമ്പോൾ യാത്രക്കാർക്ക് കടന്ന് പോകാനോ, മാറി നിൽക്കാനോ പറ്റാത്ത അവസ്ഥ.ചിലഭാഗങ്ങൾ അധികൃതർ വൃത്തിയാക്കി എങ്കിലും റോഡിനു വീഥി കൂട്ടാതെ ശാശ്വത പരിഹരമാകുന്നില്ല.
ബന്ധപെട്ട അധികാരികൾ പ്രശ്നതിന് പരിഹാരം കാണണം എന്ന് അപേക്ഷിക്കുന്നു.
സീഡ് റിപ്പോർട്ടർ
ജോയൽ മനോജ്
ഗവ:ഹൈ സ്കൂൾ, പഴയരികണ്ടം
July 08
12:53
2021