SEED News

അമ്മയ്ക്കൊരുമ്മ പദ്ധതിയുമായി സീഡ് ക്ലബ്ബ്

ചാരുംമൂട്: അമ്മയ്ക്കു തുല്യമാണു പ്രകൃതിയുമെന്ന സന്ദേശവുമായി വീട്ടിലും വിദ്യാലയത്തിലും ഫലവൃക്ഷത്തൈകൾ നട്ടുവളർത്തുന്ന അമ്മയ്ക്കൊരുമ്മ പദ്ധതിക്ക്‌ നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിൽ തുടക്കമായി. മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബാണു പദ്ധതി നടപ്പാക്കുന്നത്.
വീട്ടിൽ സ്ഥലമില്ലാത്ത കുട്ടികൾക്കു വിദ്യാലയത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളിൽ മാത്രമായി അൻപതിൽപ്പരം ഫലവൃക്ഷത്തൈകൾ നട്ടുവളർത്താനാണു തീരുമാനം. എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ. സുമ, ആർ. രതി, ജെ. രമ, എം. മുരളി, എൽ. ഷാജി, സുധീർഖാൻ റാവുത്തർ, അംബുജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.  

July 15
12:53 2021

Write a Comment

Related News