SEED News

സംസ്ഥാനപാതയിൽ വെള്ളക്കെട്ട്:യാത്രക്കാർ ദുരിതത്തിൽ

പൂനൂർ: കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാനപാതയിൽ കേളോത്ത് - പൂനൂർ 19-നുമിടയിൽ വെള്ളക്കെട്ട് രൂക്ഷം. മഴക്കാലമായാൽ റോഡിന്റെ ഇരുവശത്തും വെള്ളം കെട്ടിനിന്ന് റോഡിലൂടെ പരന്നൊഴുകുന്നത് ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു.

റോഡിന്റെ വശങ്ങളിലുള്ള ഓട ചെളിയും മണ്ണും തങ്ങിനിന്ന് ഉപയോഗപ്രദമല്ലാത്ത അവസ്ഥയിലായതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. മഴകഴിഞ്ഞാലും ദിവസങ്ങളോളം വെള്ളക്കെട്ട് നിലനിൽക്കുന്നു. ഇത് ജലജന്യരോഗങ്ങൾ പടർന്നുപിടിക്കാനും കാരണമാകുന്നു.

നല്ലരീതിയിൽ ഓടയും റോഡിന് കുറുകെ കമാനവും നിർമിച്ചാൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാവും. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ബന്ധപ്പെട്ടവർ വേണ്ടത്ര ഗൗരവം കാണിച്ചിട്ടില്ല. ‘നിങ്ങളോടൊപ്പം എം.എൽ.എ’ എന്ന പരിപാടിയിൽ ഈ ആവശ്യം മുൻനിർത്തി വിവിധസംഘടനകൾ പരാതി നൽകിയിട്ടുണ്ട്. പ്രശ്നത്തിന് എത്രയുംവേഗത്തിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

പാർവണ ബി.എസ്. സീഡ് റിപ്പോർട്ടർ

ക്ലാസ് ഒൻപത്,

ജി.എച്ച്.എസ്.എസ്.,പൂനൂർ

July 21
12:53 2021

Write a Comment

Related News