SEED News

ജലാശയങ്ങളെ സംരക്ഷിക്കാൻ പ്ലാസ്റ്റിക് ശേഖരണം; സമ്മാനദാനം ഇന്ന്

ആലപ്പുഴ: മാതൃഭൂമി സീഡും ജില്ലാ ഭരണകൂടവും കേരള സ്ക്രാപ്പ് മർച്ചൻറ്സ് അസോസിയേഷനും ചേർന്നുനടത്തിയ പ്ലാസ്റ്റിക് ശേഖരണത്തിലെ സമ്മാന ജേതാക്കളെ ചൊവ്വാഴ്ച ആദരിക്കും. തോണ്ടൻകുളങ്ങര ടൈനി ടോട്സ് സ്കൂളിൽ 2.30-ന്  നടക്കുന്ന ചടങ്ങിൽ കളക്‌ടർ എ. അലക്സാണ്ടർ ആദരിക്കലും സർട്ടിഫിക്കറ്റ് വിതരണവും നടത്തും. മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‌കുമാർ അധ്യക്ഷത വഹിക്കും. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരേയുള്ള പോരാട്ടം എന്ന നിലയിലാണ് മാതൃഭൂമി സീഡും ജില്ലാ ഭരണകൂടവും ഈ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്.

July 21
12:53 2021

Write a Comment

Related News