ഏഴേ ആറ് - ഊട്ടുകുളം റോഡിൽ ദുരിതയാത്ര
ചേളന്നൂർ: സഞ്ചാരയോഗ്യമല്ലാതെ ബാലുശ്ശേരി റോഡിൽ നിന്നും ഏഴേ ആറ് - ഊട്ടുകുളം റോഡ്. പാതയിലേക്ക് പ്രവേശിച്ച് കുറച്ചുദൂരം മുന്നോട്ടുപോയാൽ യാത്രക്കാരെ കാത്തിരിക്കുന്നത് ചെറുതും വലുതുമായ അനേകം കുഴികളാണ്. നൂറുമീറ്ററോളം റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. പാതയുടെ വശങ്ങളിൽ അഴുക്കുചാലില്ലാത്തതിനാൽ റോഡ് നവീകരണം നടത്തിയാലും വെള്ളക്കെട്ട് കാരണം വീണ്ടും തകരുന്ന സ്ഥിതിയാണ്. മാസങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയ ഭാഗത്ത് വീണ്ടും കുഴികൾ രൂപപ്പെട്ടു.
ബാലുശ്ശേരി റോഡിൽനിന്ന് കുരുവട്ടൂർ, കുന്ദമംഗലം, മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണിത്. തെരുവുവിളക്കുകൾ കത്താത്തത് ഇതുവഴിയുള്ള രാത്രിയാത്ര ഏറെ ദുരിതമാക്കിയിരിക്കുകാണ്. റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കിരൺകൃഷ്ണ. വി.ബി.,സീഡ് റിപ്പോർട്ടർ, ഒമ്പതാം ക്ലാസ്, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, വെസ്റ്റ്ഹിൽ,കോഴിക്കോട്.