reporter News

അറയ്ക്കൽത്തോടിന്റെ പ്രൗഢി വീണ്ടെടുക്കണം

പേരാമ്പ്ര: പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തുകളിൽ കൂടി ഒഴുകുന്ന തോടാണ് അറയ്ക്കൽ തോട്. കാക്കകുനിയുടെ സമീപത്തുകൂടെ പുത്തൂർ താഴെ വഴി ഒഴുകി കല്ലൂർമൂഴിയിൽ പതിക്കും. കുയ്യങ്കടവ് ചെറുതോടിന്റെ ഭാഗം ഇതിനോടുചേർന്ന് ഒഴുകുന്നുണ്ട്.

മുമ്പ് നാട്ടുകാർ അലക്കാനും കുളിക്കാനും ഈ തോട് ഉപയോഗിച്ചിരുന്നു. വേനൽക്കാലമാകുമ്പോൾ തോട് വറ്റിവരണ്ട് ചാലുകൾ മാത്രമായി മാറി. കാടും ചളിയും നിറഞ്ഞ് വേലിയേറ്റ വെള്ളത്തിനെ തടസ്സപ്പെടുത്തുന്നു. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ പുഴവെള്ളം തോട്ടിലേക്ക് കയറാറുണ്ട്. കല്ലൂർ മുഴിയിൽനിന്നും മത്സ്യങ്ങൾ വയലിലേക്ക് എത്തുന്നതും ഈ തോട് വഴിയാണ്. മിതമായ തോതിൽ ആഴം ക്രമീകരിക്കുകയും ജൈവരീതിയിൽ സംരക്ഷിക്കുകയും ചെയ്താൽ ഒട്ടേറെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ കൂടിയായ ഈ തോട് സംരക്ഷിക്കാനും നശിച്ചുപോയിക്കൊണ്ടിരിക്കുന്ന ഈ തെളിനീരൊഴുക്ക് നിലനിർത്താനും സാധിക്കും.

സീഡ്‌ റിപ്പോർട്ടർ

അനാമിക ചന്ദ്രൻ

എട്ടാം ക്ലാസ്, നൊച്ചാട് എച്ച്.എസ്.എസ്.,

July 29
12:53 2021

Write a Comment