reporter News

സീഡ് വാർത്ത ഫലം കണ്ടു കനാലിൽ വീണ മരം നീക്കി


ആലപ്പുഴ: നഗരത്തിൽ വൈ.എം.സി.എ. പാലത്തിനുസമീപം കനാലിലേക്കുവീണ മരം നീക്കി. തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് റിപ്പോർട്ടർ ആദിൽ ഫൈസൽ കളക്ടർക്കു നിവേദനം നൽകിയതിനെത്തുടർന്നാണു നടപടി.
മാലിന്യംനീക്കി കനാലിനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ആദിൽ റിപ്പോർട്ട് ചെയ്ത വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ആദിൽ ഫൈസൽ, സീഡ് അധ്യാപക കോ-ഓർഡിനേറ്റർ ജെസി ആൻറണി, അധ്യാപിക ഇന്ദുലേഖ കണ്ണൻ എന്നിവർ ചേർന്നാണ് കളക്ടർക്ക് നിവേദനം നൽകിയത്.
കളക്ടറുടെ നിർദേശത്തെത്തുടർന്ന് മുസിരിസ് ഹെറ്റിറ്റേജ് പ്രോജക്ട് മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് മരം നീക്കാൻ നടപടിയെടുത്തു. ബുധനാഴ്ച ഉച്ചയോടെ തൊഴിലാളികളെത്തി മരം നീക്കി.

July 29
12:53 2021

Write a Comment