SEED News

ചാന്ദ്രദിനം ആചരിച്ചു

പുലിയൂർ: പേരിശ്ശേരി ഗവ. യു.പി.സ്കൂളിലെ ഹരിതശോഭ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം ആചരിച്ചു. പാണ്ഡവൻപാറ പ്രാദേശിക പഠനകേന്ദ്രത്തിൽ പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനംചെയ്തു.
 ഐ.എസ്.ആർ.ഒ. സയന്റിസ്റ്റ് കിരൺ മോഹൻ ബഹിരാകാശത്തെക്കുറിച്ച് ഓൺലൈൻ ക്ലാസെടുത്തു. കുട്ടികൾ നിർമിച്ച റോക്കറ്റ് മാതൃകകളുടെ പ്രദർശനം, ചാന്ദ്രദിനപ്പതിപ്പ്, ബഹിരാകാശയാത്രികരുടെ വേഷമിടൽ, പ്രസംഗമത്സരം, ക്വിസ് തുടങ്ങിയവ നടത്തി. 
 ഡയറ്റ് ഫാക്കൽറ്റി ഡോ. ഗീതാലക്ഷ്മി ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. ഇന്ദിരാ ശശീന്ദ്രൻ, ഇ. അജികുമാർ, വി. വിനിത, കവിത നായർ, എം.ജി. ജയശ്രീ, വി.ആർ. സരിത, ബീനാ ദിവാകരൻ, സജിതമോൾ എന്നിവർ പങ്കെടുത്തു.

July 29
12:53 2021

Write a Comment

Related News