നൂറനാട്ടെ പഴയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം സംരക്ഷിതസ്മാരകമാക്കണം
ചാരുംമൂട്: നൂറനാട് ടൗണിലെ പഴയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നവീകരിച്ച് സംരക്ഷിത സ്മാരകമാക്കണം. നൂറനാടിന്റെ പ്രൗഢിയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഒരുകാലത്ത് ഈകെട്ടിടം.
പുതിയ കെട്ടിടം വന്നതോടെ പഴയകെട്ടിടം വർഷങ്ങളായി ജീർണാവസ്ഥയിലാണ്. പരിസരം കാടുകയറി ഇഴജന്തുകളുടെ വിഹാരകേന്ദ്രവുമാണ്. ഇതിനുതൊട്ടുചേർന്നാണ് നൂറനാട് പോലീസ് സ്റ്റേഷൻ. പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ ഇവിടെ സൂക്ഷിക്കുന്നു. പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, വില്ലേജ് ഓഫീസ്, സബ്ട്രഷറി, കൃഷിഭവൻ തുടങ്ങിയവയും സമീപത്തുണ്ട്.
ഓരോ പഞ്ചായത്തിലും പൊതുമരാമത്തുവകുപ്പ് ടൂറിസ്റ്റുകേന്ദ്രം തുടങ്ങുന്നതുസംബന്ധിച്ച് ആലോചന നടക്കുന്നതായറിയുന്നു. ഇവിടെ നാടിനു പ്രയോജനകരമാകുന്ന നിർമിതിയുണ്ടായാൽ നന്നായിരുന്നു. പൊതുമരാമത്തുമന്ത്രിക്ക് നിവേദനം നൽകി
ആദിത്യ എസ്. വിനോദ്
സീഡ് റിപ്പോർട്ടർ, സി.ബി.എം.എച്ച്.എസ്.എസ്. നൂറനാട്.
July 29
12:53
2021