reporter News

മാലിന്യംനീക്കി കനാലിനെ സംരക്ഷിക്കണം


ആലപ്പുഴ: ആലപ്പുഴപ്പട്ടണത്തിൽ വൈ.എം.സി.എ. പാലത്തിനുസമീപം കഴിഞ്ഞദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി കനാലിലേക്കുവീണു. ഇതുമൂലം വെള്ളത്തിന്റെ ഒഴുക്കുതടസ്സപ്പെട്ട് പ്ലാസ്റ്റിക്, പ്ലാസ്റ്റിക്കിതര വസ്തുക്കൾ എന്നിവ അടിഞ്ഞുകൂടിയിട്ടുണ്ട്‌. ഇവ ജലത്തിൽ കെട്ടിക്കിടന്ന് പല മാരകരോഗങ്ങൾക്കും കാരണമായിത്തീരാം. ചെറിയവള്ളങ്ങളിൽ വരുന്നവർക്ക് ഇതു തടസ്സമായി മാറിയിരിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലാശയത്തിലേക്കു വലിച്ചെറിയുന്നതൊഴിവാക്കാൻ സീഡ് ക്ലബ്ബും മലിനീകരണ നിയന്ത്രണബോർഡും സഹകരിച്ച് ഒട്ടേറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കൈമാറിയിരുന്നു. ജലാശയങ്ങൾ മലിനമാക്കുന്നതു തടഞ്ഞ് നമ്മുടെ കനാലിനെ സംരക്ഷിക്കണം
ആദിൽ ഫൈസൽ
സീഡ് റിപ്പോർട്ടർ,
ടൈനി ടോട്സ് ജൂനിയർ സ്കൂൾ, തോണ്ടൻകുളങ്ങര

July 29
12:53 2021

Write a Comment