reporter News

തെരുവുനായ്ക്കളെക്കൊണ്ട്‌ പൊറുതിമുട്ടി

ഫറോക്ക്: ഫറോക്ക്, കോട്ടപ്പാടം, പെരുമുഖം തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷം. കാൽനടയാത്രക്കാരാണ് നായശല്യത്തിൽ ഏറെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ദിവസം റോയൽ അലയൻസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ച് ഒരു സ്ത്രീയെയും അവരുടെ കൂടെയുള്ള കുട്ടിയെയും നായ കടിക്കാൻ ശ്രമിച്ചിരുന്നു. കൂടാതെ, കോട്ടപ്പാടത്ത് രണ്ടുവയസ്സായ കുട്ടിയെയും നായ കടിച്ചിരുന്നു. നായ്ക്കളുടെ ശല്യംകാരണം അതുവഴിയുള്ള കാൽനടയാത്രക്കാർ, പ്രഭാതസവാരിക്കാർ എന്നിവർ ഭീതിയിലാണ്. രാത്രി വാഹനങ്ങളുടെ പിറകെ ഓടുന്നതും വലിയ അപകടത്തിനു കാരണമാകുന്നു. ഭക്ഷണാവശിഷ്ടം അലക്ഷ്യമായി വലിച്ചെറിയുന്നതാണ് തെരുവുനായ്ക്കൾ പെരുകുന്നതിനുള്ള പ്രധാനകാരണം. തെരുവുനായ്ക്കളുടെ ശല്യം തടയാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

July 30
12:53 2021

Write a Comment