ചവറ്റുകൊട്ടയായി കൈലാസ് കോളനി റോഡ്
എടത്തല തേവയ്ക്കൽ കൈലാസ് കോളനി റോഡരിക് മുഴുവൻ മാലിന്യമാണ്. ദിവസവും നൂറുകണക്കിന് ആളുകൾ പോകുന്ന വഴിയാണിത്. കാൽനടയാത്രക്കാർക്ക് മൂക്കുപൊത്താതെ ഇതിലേ പോകാനാവില്ല. കൊതുകുകളുടെയും പകർച്ചവ്യാധി പടർത്തുന്ന പ്രാണികളുടേയും ആവാസ കേന്ദ്രമായിരിക്കുകയാണിവിടം. മാലിന്യം തള്ളാതെ പരിസ്ഥിതിയോട് കരുണ കാട്ടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ചവറുകൾ അടിയന്തരമായി നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ മുൻകൈയെടുക്കണം. മാലിന്യം ഇവിടെ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
ദിയ ഷെൽസൺ
ക്ലാസ്സ് 7
വിദ്യോദയ സ്‌കൂൾ
തേവയ്ക്കൽ
July 30
12:53
2021