reporter News

അപകടം പതിയിരിക്കുന്ന കുറ്റിവയൽ ചെറുക്കാട് റോഡ്

കായണ്ണ: കായണ്ണ ഗ്രാമപ്പഞ്ചായത്തിലെ പ്രധാന പാതകളിലൊന്നായ കുറ്റിവയൽ ചെറുക്കാട് റോഡിന്റെ ഒരു ഭാഗത്ത് തോടാണ്. റോഡിന്റെ വശങ്ങളിൽ കൈവരികളോ സംരക്ഷണഭിത്തിയോ ഇല്ല. രണ്ട്‌ കൊടുംവളവുകൾ ഒരുമിച്ചുചേർന്ന ഭാഗത്താണ് തോട്. ഇവിടെ വാഹനാപകടങ്ങൾ പതിവാണ്.

രണ്ട്‌ വർഷംമുമ്പ് തെരുവുവിളക്ക് സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രകാശിക്കുന്നില്ല. കൈവരികളും സംരക്ഷണ ഭിത്തിയും സ്ഥാപിച്ച് അപകടമൊഴിവാക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

തയ്യാറാക്കിയത്: ഋത്വിക എസ്. സതീഷ്, സീഡ് റിപ്പോർട്ടർ, ഏഴാം ക്ലാസ്,

മാട്ടനോട്

എ.യു.പി. സ്കൂൾ

August 03
12:53 2021

Write a Comment