സീഡ് റിപ്പോർട്ടർ വാർത്ത;തകർന്ന സ്ലാബ് മാറ്റിയിട്ട് എം.എൽ.എ.
സ്കൂളിന്റെ സമീപത്തെ നടപ്പാതയിൽ സ്ലാബിടാൻ എം.എൽ.എ. എത്തി
കൊച്ചി: എറണാകുളം എസ്.ആർ.വി. സ്കൂളിന്റെ സമീപത്തെ നടപ്പാതയിൽ സ്ലാബിടാൻ എം.എൽ.എ. നേരിട്ടെത്തി. ‘മാതൃഭൂമി സീഡ്’ റിപ്പോർട്ടർ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ടി.ജെ. വിനോദ് എം.എൽ.എ. സ്ലാബുമായാണ് എത്തിയത്. നടപ്പാതയുടെ ഒത്തനടുക്ക് കാനയിലേക്ക് തുറക്കുന്ന കുഴിയായിരുന്നു. അടുത്തിടെ കുഴിയിൽ വീണ് വയോധികന് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് മാതൃഭൂമി സീഡ് റിപ്പോർട്ടർ അനോയേൽ ജോജോ ആണ് വാർത്ത നൽകിയത്.
കുഴി മൂടി താത്‌കാലിക സ്ലാബ് ഇട്ട എം.എൽ.എ. വിഷയം കരാറുകാരനെ അറിയിക്കുകയും ചെയ്തു. തകർന്നുകിടക്കുന്ന എസ്.ആർ.വി. സ്കൂൾ റോഡ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്താമെന്നും ടി.ജെ. വിനോദ് അറിയിച്ചു.
August 04
12:53
2021