SEED News

സീഡ് അദ്ധ്യാപക ശില്പശാല നാളെ

കൊച്ചി: ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന ലക്ഷ്യവുമായി ‘മാതൃഭൂമി സീഡ്’ 13-ാം വർഷത്തിലേക്ക്. മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സീഡ് പദ്ധതിയുടെ 2021-22 വർഷത്തെ അദ്ധ്യാപക ശില്പശാല ഞായറാഴ്ച ഓൺലൈനായി നടത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ അദ്ധ്യാപകർ പങ്കെടുക്കും.

ശില്പശാലയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ‘മാതൃഭൂമി’ ഡിജിറ്റൽ ബിസിനസ് ഡയറക്ടർ എസ്.കെ. മയൂര അധ്യക്ഷത വഹിക്കും. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് സി.എസ്.ആർ. ഡിപ്പാർട്ടുമെന്റ് കെ. തമ്പി ജോർജ് സൈമൺ മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം ജില്ലയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ എൻ. സുജയ, മാതൃഭൂമി ആലപ്പുഴ റീജണൽ മാനേജർ സി. സുരേഷ്‌കുമാർ, കൊച്ചി ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, കോട്ടയം യൂണിറ്റ് മാനേജർ ടി. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.

സീഡ് പദ്ധതിയിൽ ചേരാൻ സ്കൂളുകൾക്ക്‌ വിളിക്കാം: 98093 14586, 75929 85231.

August 04
12:53 2021

Write a Comment

Related News