വിദ്യാലയത്തിന് സമീപത്തെ മാലിന്യം നീക്കി
വാഴക്കാല നവനിർമാൺ വിദ്യാലയത്തിന് സമീപത്തെ ഇടവഴിയിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കി ശുചീകരണ ജീവനക്കാർ ബ്ലീച്ചിങ് പൗഡർ ഇട്ടപ്പോൾ
കാക്കനാട്: വാഴക്കാല നവനിർമാൺ വിദ്യാലയത്തിന് സമീപത്തെ ഇടവഴിയിൽ കുമിഞ്ഞുകൂടിയ മാലിന്യം നഗരസഭ നീക്കി. പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതും കൂടാതെ, അവ കൂട്ടിയിട്ട് കത്തിക്കുന്നതും സംബന്ധിച്ച് വാഴക്കാല നവനിർമാൺ സ്കൂളിലെ ‘മാതൃഭൂമി സീഡ്’ റിപ്പോർട്ടറായ രഹാൻ അസ്ലാം വാർത്ത നൽകിയിരുന്നു. തുടർന്നാണ് നഗരസഭയുടെ ഇടപെടൽ.
നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ സത്താറിന്റെ നിർദേശപ്രകാരം ശുചീകരണ തൊഴിലാളികളെത്തി മാലിന്യം നീക്കി, ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് പരിസരം ശുചിയാക്കി. ഇടവഴിയിലെ തുറസായ സ്ഥലത്താണ് മാലിന്യം തള്ളിയിരുന്നത്.
                                							
							 August  04
									
										12:53
										2021
									
								

 
                                                        
