ഈ റോഡിലൂടെ എങ്ങനെ പോകും ?
ആലുവ: തേവയ്ക്കൽ വിദ്യോദയ സ്കൂളിന് സമീപമുള്ള ഗ്രാമീണ ഇടറോഡുകൾ തകർച്ചയിൽ. തേവയ്ക്കൽ തൈക്കാവ് പള്ളിക്ക് സമീപമുള്ള റോഡും അതിന് സമാന്തരമായി തൊട്ടടുത്തു തന്നെയുള്ള മറ്റൊരു റോഡുമാണ് മാസങ്ങളായി തകർന്ന് താറുമാറായി കിടക്കുന്നത്. വിദ്യോദയ സ്കൂൾ റോഡും കൈലാസ് കോളനി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോഡും ഇതിൽപ്പെടും.
ഈ വഴിയിലൂടെ ദിവസവും നിരവധി ആളുകൾ കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്നുണ്ട്. ഏതുനേരവും വാഹനങ്ങൾ അപകടത്തിൽപ്പെടാമെന്ന ഭീതിയോടെയാണ് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്.
മഴ പെയ്തതോടെ കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. ഈ റോഡിന്റെ ഇരുവശത്തും അനേകം വീടുകളുമുണ്ട്.
പലപ്രാവശ്യവും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും റോഡ് നന്നാക്കാൻ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ജനങ്ങളുടെ ജീവനുവരെ ഭീഷണിയായിരിക്കുന്ന റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
തേവയ്ക്കൽ തൈക്കാവ് പള്ളിക്ക് സമീപമുള്ള ഇടറോഡ് തകർന്ന നിലയിൽ
അമൃത രാജേഷ്‌സീഡ് റിപ്പോർട്ടർ,തേവയ്ക്കൽ വിദ്യോദയ സ്കൂൾ
August 04
12:53
2021