വെള്ളക്കെട്ടും ചളിയുമില്ലാതെ സ്‌കൂളിൽ പോകണം
പുലിയൂർ: ശാസ്താംപടി കരിങ്കുളം തൈതറ പാടശേഖരം റോഡ് കഴിഞ്ഞ 15 വർഷമായി കാൽനടയാത്ര പോലും സാധിക്കാത്തവിധം കുണ്ടും കുഴിയും വെള്ളക്കെട്ടുമായി തകർന്നു കിടക്കുകയാണ്. 15 കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾ സ്‌കൂളിൽ പോകാനും ഏറെ ബുദ്ധിമുട്ടുന്നു. അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിലേക്കു പോകാൻ ഓട്ടോറിക്ഷ പോലും കടന്നുവരില്ല. പ്രദേശത്തെ സ്‌കൂൾ കുട്ടികളടക്കം അധികാരികൾക്ക് റോഡിന്റെ ശോച്യാവസ്ഥ കാട്ടി നിവേദനം നൽകിയിരുന്നു. നാളിതുവരെ ഒരു നടപടിയുമുണ്ടായില്ല. കോവിഡ് മഹാമാരിക്കുശേഷം സ്‌കൂൾ തുറക്കുമ്പോൾ ചളി പുരളാതെ യാത്ര ചെയ്യണമെന്നാണ് ആഗ്രഹം.
August 04
12:53
2021