SEED News

കരനെല്ലിൽ വിജയം കൊയ്യാൻ ചാവറ ദർശൻ സ്‌കൂൾ

വരാപ്പുഴ: കരനെൽകൃഷിയിൽ തുടർച്ചയായ വർഷങ്ങളിൽ നൂറുമേനി വിളവ് കൊയ്ത ചാവറ ദർശൻ സി.എം.ഐ. പബ്ലിക് സ്‌കൂളിൽ ഇക്കുറിയും കൃഷിക്ക് വിത്ത് വിതച്ചു.

വിദ്യാലയമുറ്റത്തെ അരഏക്കർ സ്ഥലത്തേക്ക് ഇത്തവണ കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. ഉമ നെല്ലിനമാണ് വിതച്ചിട്ടുള്ളത്. കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി. റെയ്ഹാന വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി സീഡ്  ക്ലബ്ബിന്റെ നേതൃത്വത്തില ആണ് സ്കൂളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് .

സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ടോമി കൊച്ചിലഞ്ഞിക്കൽ, വൈസ് പ്രിൻസിപ്പൽ അനില അലക്‌സാണ്ടർ, പി.ടി.എ. പ്രസിഡന്റ് ലിജോ വർഗീസ്, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, സീഡ് അദ്ധ്യാപക കോ-ഒാർഡിനേറ്റർ കെ.എ. അനിത, സിത്താര ജോസഫ്, സീഡ് വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, സ്‌കൂൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ മുറ്റത്ത് 500 ഗ്രോബാഗുകളിൽ വിവിധയിനം പച്ചക്കറികളും പന്തൽ ഇനങ്ങളും കപ്പ, മത്സ്യകൃഷി ഉൾപ്പെടെയുള്ളവയും കൃഷി ചെയ്യുന്നുണ്ട്. കുട്ടികൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ വിറ്റഴിക്കാനായി ഹരിത മാർക്കറ്റും സ്‌കൂൾ മുറ്റത്ത് പ്രവർത്തിക്കുന്നു.

August 06
12:53 2021

Write a Comment

Related News