reporter News

വേങ്ങൂരിലെ കടവുങ്ങൽ റോഡിന് കൈവരി വേണം

കോതമംഗലം : വേങ്ങൂർ കടവുങ്ങൽ പാടശേഖരത്തിന് നടുവിലൂടെ പോകുന്ന റോഡിന് കൈവരികൾ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. മഴക്കാലത്ത് പാടശേഖരത്തിലെ തോട് നിറഞ്ഞുകവിഞ്ഞ് പാടവും റോഡും വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണുള്ളത്. ഈസമയത്ത് റോഡും പാടവും തോടും തിരിച്ചറിയാൻ നടന്നുപോകുന്നവർക്കോ വാഹനയാത്രക്കാർക്കോ കഴിയാറില്ല.

റോഡിലൂടെ വാഹനങ്ങൾ വരുന്ന സമയം നടന്നുപോകുന്നവരും ഇരുചക്രവാഹനക്കാരും റോഡിന്റെ അതിർത്തിയറിയാതെ പാടത്തേയ്ക്ക് വീണുപോകാൻ സാധ്യതയുണ്ട്. 2018-ലെ പ്രളയത്തിൽ കാർ വെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് തോട്ടിലേക്ക് ഒഴുകിപ്പോയിരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ റോഡിന്റെ ഇരുവശങ്ങളിലും കൈവരിയോ സംരക്ഷണഭിത്തിയോ നിർമിക്കുകയും മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കുകയും വേണം.

സമീപമുള്ള മൂന്ന് വിദ്യാലങ്ങളിലേക്ക്‌ കുട്ടികൾ നടന്നും സൈക്കിളിലും പോകുന്ന വഴിയാണ് ഇത്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം


പാർവതി മോഹൻ സീഡ് റിപ്പോർട്ടർ ,വേങ്ങൂർ മാർ കൗമ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി

August 07
12:53 2021

Write a Comment