സി.ബി.എം. സ്‌കൂളിനു മുൻപിൽ സുരക്ഷാവേലി ആവശ്യപ്പെട്ട് സീഡ് വിദ്യാർഥികൾ
ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്‌കൂളിനു മുൻപിൽ കെ.പി. റോഡിന്റെ വശങ്ങളിൽ സുരക്ഷാവേലി സ്ഥാപിക്കണമെന്ന് സീഡ് വിദ്യാർഥികൾ. ഈ ആവശ്യമുന്നയിച്ച് പൊതുമരാമത്തു മന്ത്രിക്കും എം.എസ്. അരുൺകുമാർ എം.എൽ.എ.ക്കും കുട്ടികൾ കത്തുകളയച്ചു. സീഡ് റിപ്പോർട്ടർ ആദിത്യാ എസ്. വിനോദാണ് കത്തു തയ്യാറാക്കി
യത്.
പാലമേൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. കെ.പി. റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് പത്താംകുറ്റി മുതൽ ആശാൻകലുങ്ക് വരെയുള്ള ഭാഗ
ത്താണ്.
ഒട്ടുമിക്ക സ്‌കൂളുകളുടെ മുൻപിലും സുരക്ഷാവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും 2,000 കുട്ടികൾ പഠിക്കുന്ന ഈവിദ്യാലയത്തിനു മുൻപിൽ സുരക്ഷാകവചം ഉണ്ടാക്കിയിട്ടില്ലെന്നും കത്തിൽ ചൂണ്ടി
ക്കാട്ടി.
August 08
12:53
2021