reporter News

തോരായി പുഴ മാലിന്യത്തിൽനിന്ന് രക്ഷതേടുന്നു

അത്തോളി: അത്തോളി പഞ്ചായത്തിലെ തോരായി പുഴ ഒട്ടേറെയാളുകളുടെ ജിവീതോപാധിയാണ്. പുഴകേന്ദ്രീകരിച്ചുള്ള മീൻപിടിത്തവും ചെമ്മീൻ വളർത്തലും വ്യാപകമാണ്. എന്നാൽ പുഴ ഇപ്പോൾ മാലിന്യ കൂമ്പാരമായി മാറുകയാണ്. പുഴയിലേക്ക് പ്ലാസ്റ്റിക് മാലിന്യമടക്കം വലിച്ചെറിയുന്നത് പതിവായിട്ടുണ്ട്.

ഇങ്ങനെ തള്ളുന്ന മാലിന്യം വേലിയേറ്റത്തിൽ പുഴ തീരികെ തീരത്തുതന്നെ കൊണ്ടിടും. ഇങ്ങനെയടിയുന്ന ഇറച്ചി മാലിന്യം കാത്ത് പുഴത്തീരത്ത് കുറുക്കന്മാരും തെരുവുനായ്ക്കളും കൂട്ടം കൂടും. ഇത് നാട്ടുകാർക്ക് വലിയ ഭീഷണിയാണ്.

ജലജീവികളുടെ പ്രജനനകേന്ദ്രങ്ങളായ പുഴത്തീരത്തെ കണ്ടൽക്കാടുകൾക്കും പ്ലാസ്റ്റിക് മാലിന്യം വൻ ഭീഷണിയാണ്. പുഴയിലുണ്ടായിരുന്ന അപൂർവയിനം മത്സ്യങ്ങളിൽ പലതിനെയും ഇപ്പോൾ കാണാനില്ലെന്ന് മീൻപിടിത്തക്കാർ പറയുന്നു.

പുഴ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണം.

സീഡ് റിപ്പോർട്ടർ:

ആർ. വിനായക്, എട്ടാംക്ലാസ് വിദ്യാർഥി, ജി.വി.എച്ച്.എസ്.എസ്. അത്തോളി

August 09
12:53 2021

Write a Comment