reporter News

അപകടഭീഷണി ഉയർത്തി ഒരു റോഡ്

കട്ടിപ്പാറ: റോഡിലൂടെ നല്ലപോലെ ശ്രദ്ധിച്ച് സഞ്ചരിച്ചില്ലെങ്കിൽ നേരെ തോട്ടിലേക്കുവീഴുമെന്ന അവസ്ഥയിലാണ് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡിൽപ്പെട്ട ത്രിവേണി കൂലുമല്ല റോഡ്.പുതുക്കിപ്പണിത റോഡിന്റെ അരികിനോടുചേർന്ന ഒരുഭാഗം കഴിഞ്ഞ വർഷകാലത്ത് അടർന്നുപൊട്ടിയൊലിച്ചുപോയിരുന്നു. രണ്ടുവാഹനങ്ങൾക്ക് ഒരേസമയം ഇതുവഴി കടന്നുപോവാനാവാത്ത സ്ഥിതിയാണ്.അരമീറ്ററോളം താഴ്ചയിൽ ഒഴുകുന്ന തോടിനുമുകളിൽ സ്ലാബുകൾ ഇടാത്തതിനാൽ വീഴ്ചയിലുണ്ടാവുന്ന ആഘാതം കൂടുന്ന സാഹചര്യമാണ്. രാത്രികാലങ്ങളിൽ ഇതുവഴി വന്ന ഇരുചക്രവാഹനയാത്രികർ തോട്ടിൽവീണിട്ടുണ്ട്. റോഡ് നവീകരിക്കാനോ തോടിനുമുകളിൽ സ്ലാബിടാനോ അധികൃതർ ഇനിയും തയ്യാറായില്ലെങ്കിൽ അപകടസാധ്യതയേറുമെന്നത് തീർച്ചയാണ്. അതിനാൽ ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

August 09
12:53 2021

Write a Comment