reporter News

തിക്കോടിയിലെ മാലിന്യപ്രശ്നം പരിഹരിക്കണം

തിക്കോടി: ടൗണിലും പരിസരപ്രദേശങ്ങളിലും പലയിടങ്ങളിലായി മാലിന്യം കുന്നുകൂടുന്നു. ദേശീയപാതയ്ക്ക് സമീപം പഴയ കെ.എസ്.ഇ.ബി. ഓഫീസിനടുത്തുള്ള കെട്ടിടത്തിൽ നിറയെ പ്ലാസ്റ്റിക് മാലിന്യവും പ്ലാസ്റ്റിക് വസ്തുക്കളും കൂട്ടിയിട്ടിരിക്കുകയാണ്. മഴ നനഞ്ഞും മറ്റും ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. അതുപോലെ റെയിൽവേസ്റ്റേഷന് മുന്നിലുള്ള സ്ഥലത്ത് ഇപ്പോഴും മാലിന്യംതള്ളുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ഒരു സന്നദ്ധ സംഘടനയും പഞ്ചായത്ത് അംഗങ്ങളും ഇവിടം വൃത്തിയാക്കിയതാണ്. മാലിന്യം ശേഖരിക്കുന്നതിനായി വൻതുക ചെലവഴിച്ച് നിർമിച്ച എം.സി.എഫ്. ഇതുവരെ പ്രവർത്തനമാരംഭിച്ചിട്ടില്ല.

August 09
12:53 2021

Write a Comment