reporter News

മാതൃഭൂമി സീഡ് റിപ്പോർട്ടർ ശില്പശാല നടത്തി

ആലപ്പുഴ: മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായുള്ള ശില്പശാല ഞായറാഴ്ച ഓൺലൈനായി നടത്തി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന്‌ സീഡ് റിപ്പോർട്ടർമാരായി തിരഞ്ഞെടുത്ത കുട്ടികളാണ് പങ്കെടുത്തത്. ടെലിവിഷൻ വാർത്തകളെക്കുറിച്ച് മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ ആർ. ശ്രീജിത്തും ന്യൂസ് ഫോട്ടോഗ്രഫിയെക്കുറിച്ച് ചീഫ് ഫോട്ടോഗ്രാഫർ സി. ബിജുവും ക്ലാസ് നയിച്ചു. വാർത്തയെഴുത്തിനെക്കുറിച്ച് മാതൃഭൂമി സീനിയർ സബ് എഡിറ്റർ ബി. രാജേഷ്‌കുമാറും റേഡിയോ ജോക്കിങ്ങിനെക്കുറിച്ച് ക്ലബ്ബ് എഫ്.എമ്മിലെ ആർ.ജെ. അച്ചു ആർ. ശേഖറും ക്ലാസ് നയിച്ചു. 
മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‌കുമാർ സ്വാഗതവും സീഡ് ജില്ലാ എക്സിക്യുട്ടീവ് കീർത്തി കൃഷ്ണൻ നന്ദിയും പറഞ്ഞു.

August 09
12:53 2021

Write a Comment