SEED News

പെൺകുട്ടികൾ സ്വയംപര്യാപ്തരാവണം, പ്രതികരിക്കണം- അഡ്വ.എം.എസ്. താര

ആലപ്പുഴ: പെൺകുട്ടികൾ സ്വയംപര്യാപ്തതയിലേക്ക് ഉയരാനും പ്രതികരിക്കാനും ശീലിക്കണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ.എം.എസ്. താര പറഞ്ഞു. എസ്.ഡി.വി.ജി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ‘കൂടെ’ എന്ന ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീധനപീഡനവും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളും പേടിപ്പെടുത്തുംവിധം കൂടുകയാണ്. സ്ത്രീകൾ കരുത്തുനേടിയാലേ ഇതിനു പരിഹാരുമുണ്ടാവുകയുള്ളൂ. സ്വന്തംകാലിൽ നില്ക്കുന്ന അവസ്ഥയിലേക്ക് പെൺകുട്ടികൾ പഠിച്ചു മുന്നേറണം. അനീതിക്കും അതിക്രമത്തിനുമെതിരേ പ്രതികരിക്കാനുള്ള മനസ്സും അതിനോടൊപ്പംതന്നെ വളർത്തിയെടുക്കണമെന്നും താര പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് പി.വി. വിനേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ. ജയശ്രീ, സ്കൂൾ മാനേജർ പ്രൊഫ.എസ്. രാമാനന്ദ്, സീഡ് കൺവീനർ കെ.സി. സ്നേഹശ്രീ, എം.ആർ. മായ എന്നിവർ പ്രസംഗിച്ചു. 

August 11
12:53 2021

Write a Comment

Related News