reporter News

പ്ലസ്‌വൺകാർക്കായി സ്കൂൾ തുറക്കണം, വാക്സിനേഷന്‌ മുൻഗണനവേണം

മുട്ടാർ: സെപ്റ്റംബർ ആറിന് പ്ലസ്‌വൺ പരീക്ഷ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ അവർക്കായി സ്കൂൾ തുറക്കാൻ സർക്കാർ തയ്യാറാകണം. അതിനു മുന്നോടിയായി പ്ലസ് വൺ വിദ്യാർത്ഥികൾക്കു മുൻഗണന നൽകി വാക്സിനേഷൻ ആരംഭിക്കണം. വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്തിച്ചേർന്ന് അദ്ധ്യാപകരുമായി ഇടപഴകി പഠനത്തെ കൂടുതൽ ഉത്സാഹത്തോടെ സമീപിക്കാനും നിർഭയം നേരിടാനും ഇതിലൂടെ സാധിക്കും. പത്താംതരം വരെ മറ്റു വ്യത്യസ്ത സ്കൂളുകളിൽ പഠിച്ചവരാണ് ക്ലാസിലുള്ളത്. പലരും സ്വന്തം ക്ലാസിലെ സഹപാഠികളെ നേരിട്ട്‌ കണ്ടിട്ടുപോലുമില്ല.  സ്കൂളിൽപ്പോകാനോ പുതിയ കൂട്ടുകാരെയും അദ്ധ്യാപകരെയും കാണാനോ കൂട്ടൂകൂടാനോ കഴിയാതെ ഓൺലൈൻ ക്ലാസുമായി വീട്ടിൽത്തന്നെ  അടച്ചിരിക്കുകയാണു കുട്ടികൾ. കോവിഡ് നിയന്ത്രണങ്ങളോടെ സർക്കാർ പല ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ച് ആളുകൾ പുറത്തിറങ്ങി അവരുടെ ആവശ്യങ്ങൾ നടത്തുന്നുമുണ്ട്. പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സ്കൂൾ തുറന്ന്  പരീക്ഷയ്ക്കുവേണ്ട മുന്നൊരുക്കങ്ങളെടുക്കാൻ അനുവദിക്കണം 

അനീറ്റ മറിയ ജോർജ്,
മാതൃഭൂമി സീഡ് റിപ്പോർട്ടർ,
മുട്ടാർ സെയ്ൻറ്്‌ ജോർജ് എച്ച്.എസ്.എസ്.


August 11
12:53 2021

Write a Comment