SEED News

സീഡ് ക്ലബ്ബ് ഹരിതാമൃതം പദ്ധതിക്കു തുടക്കം

ചേർത്തല: കൊട്ടാരം ഗവ.എൽ.പി. സ്കൂളിൽ ഓൺലൈൻ പഠനത്തോടൊപ്പം കൃഷിയിൽ പ്രോത്സാഹനം നൽകാൻ ഹരിതാമൃതം പദ്ധതി തുടങ്ങി. മാതൃഭൂമി സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പദ്ധതി. വീട്ടിലെ കൃഷിയിടം വിപുലീകരിക്കുന്നതിനും കുട്ടികളിൽ കൃഷിയോടുള്ള താത്‌പര്യം വർധിപ്പിക്കുന്നതിനും ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി പച്ചക്കറിവിത്തുകളും പൂച്ചെടിവിത്തുകളും ഗ്രോബാഗുകളും കുട്ടികൾക്കു വിതരണം ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ ബീന അധ്യക്ഷയായി. സീഡ് കോ-ഓർഡിനേറ്റർ വീണ, ആഗ്നസ്, രമ്യ, അശ്വതി, അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.

August 11
12:53 2021

Write a Comment

Related News