SEED News

ഇട്ടി അച്യുതൻ കുര്യാല സംരക്ഷിക്കാത്തത് ചരിത്രത്തോടുള്ള നീതികേട്

കടക്കരപ്പള്ളി: ഹോർത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്‌ത്രഗ്രന്ഥത്തിന്റെ രചനാസഹായിയായ കടക്കരപ്പള്ളി ഇട്ടി അച്യുതൻ വൈദ്യർ സ്മാരകമായ കുര്യാല സംരക്ഷിക്കണം. സംരക്ഷണമില്ലാത്തതിനാൽ കുര്യാല നാശത്തിന്റെ വക്കിലാണ്. കടക്കരപ്പള്ളി ഗവ. എൽ.പി.സ്കൂളാണ് വിദ്യാർഥികളുടെ ഇടപെടലിൽ ഇവിടെ ടിൻഷീറ്റുമേഞ്ഞ് താത്‌കാലിക സുരക്ഷയൊരുക്കിയത്. ഇട്ടി അച്യുതൻ സ്മരണയ്ക്കായി എല്ലാവർഷവും കർക്കടകം ഒന്ന് ഇട്ടി അച്യുതൻ  ദിനമായി സ്കൂളിൽ ആചരിച്ചിരുന്നു. മലയാളത്തിന്റെ ആയുർവേദപ്രശസ്തി ലോകത്തിനു മുന്നിലെത്തിച്ച ഇട്ടി അച്യുതൻ വൈദ്യരുടെ സ്മരണയുടെ തിരുശേഷിപ്പ് സംരക്ഷിക്കാത്തത് ചരിത്രത്തോടുള്ള നീതികേടാണ്. മണ്ണിനെയറിയുന്ന, ചരിത്രത്തെ അറിയുന്ന ചേർത്തലയുടെ എം.എൽ.എ.യും കൃഷിമന്ത്രിയുമായ പി. പ്രസാദ് വിഷയത്തിൽ ഇടപെടുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. 

സി.എസ്. സൂര്യനാരായണൻ, 
സീഡ് റിപ്പോർട്ടർ 

August 11
12:53 2021

Write a Comment

Related News