SEED News

സ്വാമി വിവേകാനന്ദ സ്‌കൂളിൽ കുട്ടിക്കൃഷിത്തോട്ടം പദ്ധതി തുടങ്ങി

പാണ്ടനാട്: പാണ്ടനാട് സ്വാമി വിവേകാനന്ദ എച്ച്.എസ്.എസിൽ കുട്ടിക്കൃഷിത്തോട്ടം പദ്ധതിക്കു തുടക്കമായി. സ്‌കൂളിലെ ഹരിതം സീഡ്ക്ലബ്ബാണു പരിപാടി സംഘടിപ്പിച്ചത്. സീഡ്ക്ലബ്ബ്‌ വിദ്യാർഥികൾക്കു പച്ചക്കറിത്തൈകൾ നൽകി പാണ്ടനാട് കൃഷിഓഫീസർ യു.എസ്. അർച്ചന പദ്ധതി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എസ്. രാജീവ്, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് രാജൻ മൂലവീട്ടിൽ, സെക്രട്ടറി ബി. മുരളീധരൻ, ബി.പി.സി. ജി. കൃഷ്ണകുമാർ, പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് സ്മിത എസ്. കുറുപ്പ്, കൃഷി അസിസ്റ്റൻറ് എസ്. രോഹിണി, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, അനിൽകുമാർ, ടി.കെ. ശശി, രശ്മി വിജയൻ, എം.എ. ഷീല, സുചിത്ര കെ. നായർ എന്നിവർ പ്രസംഗിച്ചു.

August 11
12:53 2021

Write a Comment

Related News