reporter News

കണ്ടൽക്കാടുകൾക്കു വേണം സംരക്ഷണം

കടലുണ്ടി: പ്രകൃതിയുടെ ഓക്സിജൻ ആണ് കണ്ടലുകൾ. മത്സ്യങ്ങൾ കൂടുതൽ പ്രജനനം നടത്തുന്നത് ഈ കണ്ടലുകളുടെ തീരങ്ങളിലാണ്. ഒട്ടേറെ പക്ഷികളുടെ ആവാസ സ്ഥലമാണ് ഈ കണ്ടലുകൾ. പുഴയിൽ അടിഞ്ഞുകൂടുന്ന മാലിന്യം ഒരു പരിധിവരെ നശിപ്പിക്കുന്നതും കണ്ടലുകളാണ്. വടക്കുമ്പാട് -മുരുകല്ലിങ്ങൽ പുഴ മത്സ്യസമ്പത്തുകൊണ്ട് സമ്പന്നമാണ്. ഒട്ടേറെ ആളുകൾ ഉപജീവനം നടത്തുന്നതും ഇതിലൂടെയാണ്. എന്നാൽ പലഭാഗങ്ങളിലും കണ്ടലുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്ന പ്രവണത വർധിച്ചുവരികയാണ്. ഈ കണ്ടലുകളെ സംരക്ഷിച്ചു നിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. കണ്ടലുകളെ സംരക്ഷിക്കുന്ന പദ്ധതികൾ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാവണം.

തയ്യാറാക്കിയത്:

സീഡ് റിപ്പോർട്ടർ

അർച്ചന എം.

ആറാംക്ലാസ്

കടലുണ്ടി ശ്രീദേവി

എ.യു.പി. സ്കൂൾ

August 13
12:53 2021

Write a Comment