SEED News

കർക്കടക മാസാചരണവും ആയുർവേദ ചികിത്സാ രീതികളും: വെബിനാർ

മാന്നാർ : ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ പ്രകൃതി സീഡ് ക്ലബ്ബ് കർക്കടക മാസാചരണവും ആയുർവേദ ചികിത്സാരീതികളും എന്ന വിഷയത്തിൽ വെബിനാർ നടത്തി. മാന്നാർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. പി. അഞ്ജന കുട്ടികളുമായി സംവദിച്ചു. പ്രിൻസിപ്പൽ വിജയലക്ഷ്മി അധ്യക്ഷയായി. ശിവാനി, കെ.ജി. ഗോപാലകൃഷ്ണപിള്ള, സുജിത് ശ്രീരംഗം, ബിനു ബി., ശ്രീലത, സിദ്ധിക എന്നിവർ പ്രസംഗിച്ചു. സീഡ് കോ-ഓർഡിനേറ്റർ അഞ്ജലി വെബിനാറിനു നേതൃത്വം നൽകി.

August 14
12:53 2021

Write a Comment

Related News