reporter News

സീഡ് റിപ്പോർട്ടർ’ ശില്പശാല നടത്തി.

കൊച്ചി: സാമൂഹിക പ്രതിബദ്ധതയുള്ളൊരു പുതു തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ‘സീഡ് റിപ്പോർട്ടർ’ പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ‘സീഡ്‌’ പദ്ധതിയുടെ ഭാഗമായാണ് ഓൺലൈനിൽ പരിശീലനം സംഘടിപ്പിച്ചത്. എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നായി 400-ഓളം കുട്ടികൾ പങ്കെടുത്തു.

ഫെഡറൽ ബാങ്ക് ക്രെഡിറ്റ്‌ മോണിറ്ററിങ് വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്‌ സുജ മത്തായി മുഖ്യപ്രഭാഷണം നടത്തി. മൂല്യബോധത്തോടെ വളർന്നുവരുന്നൊരു തലമുറയെയാണ് സമൂഹം ഉറ്റുനോക്കുന്നതെന്ന്‌ സുജ മത്തായി പറഞ്ഞു.

‘ഡിജിറ്റൽ ലോകവും ജേണലിസത്തിലെ പുതു പ്രവണതകളും’ എന്ന വിഷയത്തിൽ മാതൃഭൂമി മീഡിയ സ്കൂൾ ഡീൻ എം.പി. ഗോപിനാഥ് ക്ലാസ് നയിച്ചു. ‘ടി.വി. റിപ്പോർട്ടിങ്ങി’നെക്കുറിച്ച് മാതൃഭൂമി ചാനൽ സീനിയർ ചീഫ് റിപ്പോർട്ടർ പ്രദീപ് ജോസഫ് ക്ലാസെടുത്തു. ‘ന്യൂസ്‌ റിപ്പോർട്ടിങ്’, ‘ഫോട്ടോഗ്രാഫി’ എന്നീ വിഷയങ്ങളിൽ മാതൃഭൂമി ചീഫ് സബ് എഡിറ്റർ സി.പി. ബിജു, ചീഫ് ഫോട്ടോഗ്രാഫർ ബി. മുരളീകൃഷ്ണൻ എന്നിവർ ക്ലാസ്‌ നയിച്ചു.

August 15
12:53 2021

Write a Comment