SEED News

മികച്ച കർഷകരെ ആദരിച്ച്മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടികൾ

കോലഞ്ചേരി: തിരുവാണിയൂർ സെയ്‌ൻറ്്‌ ഫിലോമിനാസ് ഹൈസ്കൂളിലെ ‘മാതൃഭൂമി സീഡ് ക്ലബ്ബി’ലെ കുട്ടികൾ മേഖലയിലെ മികച്ച കർഷകരെ വീടുകളിലെത്തി ആദരിച്ചു.

കർഷക ദിനാചരണത്തിന്‍റെ ഭാഗമായാണ് സംസ്ഥാന-ഗ്രാമീണ അവാർഡുകൾ നേടിയ കർഷകരെ കണ്ടെത്തി ആദരിച്ചത്.

‘കൃഷിയെ പ്രോത്സാഹിപ്പിക്കുക, കാർഷിക സംസ്കാരം വളർത്തിയെടുക്കുക’ എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ്‌ അംഗങ്ങൾ പൊന്നാട അണിയിച്ച്‌ കർഷകരെ ആദരിച്ചത്.

സംസ്ഥാനതല കർഷകനുള്ള രണ്ടാം സ്ഥാനവും ജില്ലാതല കർഷകനുള്ള ഒന്നാം സ്ഥാനവും മറ്റ്‌ അനവധി അവാർഡുകളും നേടിയ ഐസക് കരിപ്പായി, 2007-ലും 2011-ലും ‘ക്ഷീരധാര’ അവാർഡും നിരവധി പുരസ്കാരങ്ങളും നേടിയ, തിരുവാണിയൂർ തുരത്തിക്കാമല ടി.പി. രമേശ് എന്നിവരെയാണ് ആദരിച്ചത്.

തിരുവാണിയൂർ ഗ്രാമപ്പഞ്ചായത്ത്‌ അംഗം ജിബി ജേക്കബ്, സ്കൂളിലെ അദ്ധ്യാപകർ സ്കൂൾ പി.ടി.എ. പ്രസിഡൻറ്്‌ പി.കെ. ജേക്കബ് എന്നിവർ സംബന്ധിച്ചു.

August 17
12:53 2021

Write a Comment

Related News