SEED News

ഹരിപ്പാട് ഗേൾസിൽ വെബിനാർ

ഹരിപ്പാട്: കാർഷിക ദിനത്തിൽ ഗവ. ഗേൾസ്  എച്ച്.എസ്.എസ്. ഇന്റർ നാഷണൽ സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിതാഭം ജനകീയം പരിസ്ഥിതി ക്ലബ്ബും ചേർന്ന് വെബിനാർ നടത്തി. 
കോയമ്പത്തൂർ ഫോറസ്റ്റ് ജനിറ്റിക്‌സ് ആൻഡ്‌ ട്രീ ബ്രീഡിങ്  ഇൻസ്റ്റിറ്റൂട്ടിലെ ഗവേഷകൻ ഡോ. കണ്ണൻ സി.എസ്. വാരിയർ കാവുകൾ സൂക്ഷിക്കേണ്ട ആവശ്യകത എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി. സുശീല അധ്യക്ഷത വഹിച്ചു. ഉഷാറാണി, ഗീതാദേവി, വി. ലാൽജിത്ത് കുമാർ, അശ്വതി എന്നിവർ പ്രസംഗിച്ചു.   

August 19
12:53 2021

Write a Comment

Related News