SEED News

കർഷകദിനാചരണം

കായംകുളം :  കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കർഷകദിനാചരണം നടത്തി. സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ വിളയിച്ചെടുത്ത പച്ചക്കറികൾ നൽകി മുതിർന്ന കർഷകനായ സുനിൽകുമാർ പുത്തേടത്തിനെ ആദരിച്ചു. 
സ്കൂളിലെ സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ജിഷ്ണുശോഭ, ഹെൽത്ത് ക്ലബ്ബ് കോ-ഓർഡിനേറ്റർ എൻ.എസ്. ദീപക്ക് എന്നിവർ പങ്കെടുത്തു.  

August 19
12:53 2021

Write a Comment

Related News