SEED News

വിശ്വഭാരതി സ്‌കൂൾ പച്ചക്കറി വിളവെടുപ്പ് ഉത്സവം നടത്തി

കൃഷ്ണപുരം: വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയുടെ വിളവെടുപ്പു നടന്നു. സ്‌കൂളിലെ അഞ്ഞൂറോളം വിദ്യാർഥികൾ അവരുടെ വീടുകളിലാണു പച്ചക്കറിക്കൃഷി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പൊലി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 
പി.ടി.എ. പ്രസിഡന്റ് കോശി കെ. ഡാനിയേൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ. ശ്രീകുമാർ, ശ്രീഹരി കോട്ടൂരേത്, രാധാമണി രാജൻ, മഹേഷ് പുത്തില്ലം, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ജിഷ്ണു ശോഭ, ഹെൽത്ത് ക്ലബ്ബ് കോ-ഓർഡിനേറ്റർ എൻ.എസ്. ദീപക്ക് എന്നിവർ പങ്കെടുത്തു.  

August 23
12:53 2021

Write a Comment

Related News