ബാലികാസദനത്തിന് പച്ചക്കറികൾ സമ്മാനിച്ച് ടൈനി ടോട്സ് സീഡ് ക്ലബ്ബ്
തോണ്ടൻകുളങ്ങര: ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് അംഗങ്ങൾ ഓണക്കാലത്ത് വിളവെടുത്ത പച്ചക്കറികളിൽ ഒരു ഭാഗം ബാലികാസദനത്തിലേക്കു സമ്മാനിച്ചു.
ആലപ്പുഴ ആശ്രമം വാർഡിലെ ശാരദാദേവി ബാലികാസദനത്തിലേക്കാണു പച്ചക്കറികൾ നൽകിയത്.ചിങ്ങം ഒന്നിന് കുട്ടിക്കർഷകർ സ്വന്തം തോട്ടത്തിൽനിന്നു വിളവെടുത്തിരുന്നു. പാവൽ, പടവലം, പയർ, പീച്ചിൽ, വഴുതന, വെണ്ട, പപ്പായ, തക്കാളി, വെള്ളരി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില തുടങ്ങിയ ഇനങ്ങളാണുണ്ടായിരുന്നത്. ഇതുകൂടാതെ ഉപ്പേരിയും ശർക്കരവരട്ടിയും നൽകി. അഡ്മിനിസ്ട്രേറ്റർ ജയലക്ഷ്മി ഗിരീശൻ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജെസ്സി ആൻറണി, സീഡ് ക്ലബ്ബ് അംഗങ്ങളായ കാശിനാഥൻ, അനുശ്രീ, ആദിൽ ഫൈസൽ, ശ്രുതി തുടങ്ങിയവർ നേതൃത്വം നൽകി.
August 24
12:53
2021