SEED News

തിരുവാങ്കുളം ഭവൻസിൽ കർഷക ദിനാചരണം

തിരുവാങ്കുളം: മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമത്തിൽ കർഷകദിനം വെർച്വൽ പ്ലാറ്റ്‌ഫോമിൽ ആഘോഷിച്ചു. 6, 7, 8 ക്ലാസുകളിലെ കുട്ടികളുമായി സംവദിക്കാനെത്തിയത് മാരാരിക്കുളത്തെ കൃഷി ഓഫീസറും ഭവൻസ് വിദ്യാമന്ദിർ എളമക്കരയിലെ പൂർവ വിദ്യാർത്ഥിനിയുമായ അശ്വതി വിശ്വനാഥനാണ്. ചെറിയ കുട്ടികളായിരിക്കുമ്പോൾത്തന്നെ കൃഷിയോട് താത്‌പര്യം വളർത്തിയെടുക്കണമെന്നവർ പറഞ്ഞു.

അടുക്കളത്തോട്ടം എങ്ങനെ തയ്യാറാക്കാമെന്ന വിഷയത്തെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. ധാരാളം സൂര്യപ്രകാശവും വെള്ളവും കിട്ടുന്ന സ്ഥലത്ത് മണ്ണൊരുക്കി നല്ല വിത്ത് കണ്ടെത്തിയാണ് കൃഷി ചെയ്യേണ്ടതെന്നും നിരന്തരമായ പരിചരണം കൃഷിക്ക് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

മാളവിക അവതാരകയായ പരിപാടിയിൽ ജോ ആൻ മറിയം സ്വാഗതവും പാർവതി സുരേഷ് നന്ദിയും പറഞ്ഞു.

പ്രിൻസിപ്പൽ മിനി കെ., വൈസ് പ്രിൻസിപ്പൽ ലത എസ്. എന്നിവർ പരിപാടികളിൽ സന്നിഹിതരായിരുന്നു.

വിദ്യലയത്തിൽ ഓണത്തോടനുബന്ധിച്ചുള്ള കാർഷിക വിളവെടുപ്പും കർഷകദിനത്തിൽ പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ നടത്തി.

August 25
12:53 2021

Write a Comment

Related News