reporter News

നിയമം പാലിക്കണം; സ്കൂൾ സുരക്ഷിതമാകണം

തൈക്കൽ: കടക്കരപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്ന 100 വർഷത്തിലധികം പഴക്കമുള്ള വിദ്യാലയമായ തൈക്കൽ ഗവ. എൽ.പി.സ്കൂളിന്റെ സംരക്ഷണം ഉറപ്പാക്കണം. സ്കൂളിന്റെ ഗേറ്റിനു എതിർവശത്തായി 18 മീറ്റർ മാത്രമകലെ പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള നീക്കങ്ങൾ ആശങ്കകൾക്കിടയാക്കിയിരിക്കുകയാണ്. സ്കൂളിനു സമീപത്ത് പെട്രോൾ പമ്പ് സ്ഥാപിക്കുന്നത് സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുമെന്നതാണ് ആശങ്ക. മത്സ്യത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത്. പമ്പുവരുന്നത്  നിർദിഷ്ട നിയമമനുസരിച്ച് സ്കൂൾപരിധിയിൽനിന്ന്  അകലെയാക്കാനുള്ള നടപടികളാണു വേണ്ടത്. വികസനത്തിനൊപ്പം വിദ്യാലയത്തെയും  ചേർത്തുനിർത്താൻ അധികാരികൾ ശ്രമിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

-അശ്വദേവ് ധനേഷ്
മാതൃഭൂമി സീഡ് റിപ്പോർട്ടർ
ഗവ. എൽ.പി.സ്കൂൾ തൈക്കൽ.    

August 25
12:53 2021

Write a Comment