റോഡുയർന്നു, വശങ്ങൾ താഴ്‌ന്നു
കൊല്ലം: കൊല്ലം വില്ലജ് ഓഫീസ് മുതൽ പിഷാരികാവ് ക്ഷേത്രം വരെയുള്ള റോഡ് ഉയർന്നതോടെ റോഡിന്റെ ഇരുവശങ്ങളിലും അപകടങ്ങൾ വർധിക്കാൻ തുടങ്ങി.
ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽ പെടാറുള്ളത്. കഴിഞ്ഞമാസം നടന്ന അപകടത്തിൽ രണ്ടു സഹോദരങ്ങളാണ് മരിച്ചത്. തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് തകരാർ പരിഹരിക്കാനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. ഒരു റെയിൽവേ ഗേറ്റും നാലുഭാഗത്തുനിന്നും വാഹനങ്ങൾ വരുന്ന സ്ഥലവുമായതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡിന്റെ ഇരുവശവും മണ്ണിട്ട് ഉയർത്തി പ്രശ്നം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
സീഡ് റിപ്പോർട്ടർ
മിറായ ആർ., ആറാംക്ലാസ് വിദ്യാർഥിനി,
റാണി പബ്ലിക് സ്കൂൾ, വടകര
August 26
12:53
2021