reporter News

കാണണം, ഈ മാലിന്യവും

കുറ്റ്യാടി: വയനാട്-കുറ്റ്യാടി ചുരത്തിലെ പത്താം വളവിലെ വ്യൂ പോയന്റ് വളരെ മനോഹരമാണ്. എന്നാൽ, വ്യൂ പോയന്റിൽ മാലിന്യം തള്ളുന്നത് പതിവാണ്. കാവിലുംപാറയിൽനിന്ന് തുടങ്ങി പതിനൊന്ന് വളവുകളോടുകൂടിയ വയനാടിനെ ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു പാതയാണ്. പ്ലാസ്റ്റിക് ബോട്ടിലുകളും ജൈവ അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിയുന്നു. ഇതുമൂലം ഈ പ്രദേശത്ത്‌ ദുർഗന്ധമാണ്. അസുഖങ്ങൾ പടരാനും സാധ്യത ഏറെയാണ്. കൂടാതെ ജൈവവൈവിധ്യ സമ്പത്തുള്ള ഈ സ്ഥലം ഇനിയും അധികൃതർ സംരക്ഷിച്ചില്ലെങ്കിൽ മാലിന്യങ്ങൾ കുന്നുകൂടുകയും തന്മൂലം ഈ പ്രദേശത്തിന്റെ വ്യൂപോയന്റിൽ ഭംഗി നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ ജനങ്ങളെ ബോധവത്‌കരിക്കാൻ ഉൾക്കൊള്ളുന്നതരത്തിലുള്ള സൈൻ ബോർഡുകളും യാത്രക്കാർക്ക് വളരെ അത്യാവശ്യഘട്ടങ്ങളിൽ ഇത്തരം മാലിന്യം നിക്ഷേപിക്കാനുള്ള ബിന്നുകളും സ്ഥാപിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

August 26
12:53 2021

Write a Comment