reporter News

കൃഷ്ണമേനോൻ മ്യൂസിയം മലബാർ ലിറ്റററി സർക്യൂട്ടിൽ ഉൾപ്പെടുത്തണം

കോഴിക്കോട്: ഭാരതപ്പുഴയെയും സാഹിത്യത്തെയും കോർത്തിണക്കി സംസ്ഥാനബജറ്റിൽ പ്രഖ്യാപിച്ച ‘മലബാർ ലിറ്റററി സർക്യൂട്ട്’ ടൂറിസം പദ്ധതിയിൽ ഈസ്റ്റ്‌ ഹിൽ കൃഷ്ണമേനോൻ മ്യൂസിയംകൂടി ഉൾപ്പെടുത്തണം. മലയാള ഭാഷാപിതാവിന്റെ തുഞ്ചൻപറമ്പ്‌ മുതൽ കൽപ്പാത്തിവരെ നീളുന്നതാണ് പൈതൃക സർക്യൂട്ട്. തുഞ്ചത്തെഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയവരുടെ തട്ടകങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം നിളാതീരത്തെ സാംസ്കാരിക പൈതൃകവും കോർത്തിണക്കുന്നതാണ് പദ്ധതി. വി.കെ. കൃഷ്ണമേനോന്റെ ചരിത്രമുറങ്ങുന്ന ഈസ്റ്റ്ഹില്ലിലെ മ്യൂസിയത്തിന് അർഹിക്കുന്ന പരിഗണന ഇനിയും ലഭിച്ചിട്ടില്ല. മലബാർ ലിറ്റററി സർക്യൂട്ടിൽ മ്യൂസിയംകൂടി കോർത്തിണക്കിയാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പുതിയതലമുറയ്ക്ക് ഏറെ പ്രയോജനകരമാകും.

September 04
12:53 2021

Write a Comment