SEED News

സീഡ് ക്ലബ്ബ് നേതൃത്വത്തിൽ നാളികേര ദിനാചരണം

തിക്കോടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലോക നാളികേരദിനത്തിൽ തെങ്ങിൻതൈ നട്ട് സീഡ് ക്ലബ്ബ് ‘എന്റെ തെങ്ങ്’ പദ്ധതിക്ക് തുടക്കംകുറിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.എം.ഷൈബി പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്തിന് തെങ്ങിൻതൈ കൈമാറി. സീഡ് കോ-ഓർഡിനേറ്റർ പി. നൂറുൽ ഫിദ അധ്യക്ഷയായി. പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, വി.പി. സരിത, പി. സിന്ധു എന്നിവർ പങ്കെടുത്തു.

കോഴിക്കോട്: മാട്ടനോട് എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാളികേരദിനം ആചരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകനും കർഷകപുരസ്കാര ജേതാവുമായ എൻ. ചോയി നാളികേരക്കൃഷിയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. പ്രാധാനാധ്യാപിക കെ. ബീന അധ്യക്ഷയായി.

കൃഷി ഓഫീസർ എ.ഒ. മജീദ്, വി.പി. ഷാജി, സീഡ് കോ-ഓർഡിനേറ്ററും എസ്.ആർ.ജി. കൺവീനറുമായ എം.കെ. ബാലൻ, ടി.കെ. ദിനേശ് കുമാർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾ തേങ്ങ, ഇളനീർ എന്നിവകൊണ്ടുള്ള വിഭവങ്ങൾ തയാറാക്കുകയും, തെങ്ങിന്റെ ഓല, ഈർക്കിൽ, ചിരട്ട എന്നിവ ഉപയോഗിച്ചുള്ള വിവിധരൂപങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ‘എന്റെ തെങ്ങ്’ പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

നാളികേര കർഷകരെ ആദരിക്കൽ, സുഭിക്ഷ സന്ദർശിക്കൽ, കവിതാരചന, കഥാരചന, അനുഭവക്കുറിപ്പ്, നാളികേരവിഭവങ്ങൾ പരിചയപ്പെടുത്തൽ, ക്വിസ് മത്സരം തുടങ്ങിയവയാണ് സംഘടിപ്പിച്ചത്.

സീഡ് കോ-ഓർഡിനേറ്റർ നസീർ സംസാരിച്ചു. സുഭിക്ഷ സന്ദർശിച്ച സീഡ് അംഗങ്ങളായ എസ്.ആർ. മാളവിക, പി.കെ. ഗുൽഷാന, പാർവണ പ്രമോദ് എന്നിവർ സുഭിക്ഷ ചെയർമാൻ എം. കുഞ്ഞമ്മദുമായി അഭിമുഖം നടത്തി. അദ്ദേഹം പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയും നാളികേരമേഖലയെ സംരക്ഷിക്കാൻ വിദ്യാർഥികൾ ഏറ്റെടുത്തുനടത്താവുന്ന പദ്ധതികൾ നിർദേശിക്കുകയും ചെയ്തു.

September 04
12:53 2021

Write a Comment

Related News