reporter News

ഈ റോഡിലൂടെ എങ്ങനെ യാത്രചെയ്യും

കാന്തപുരം: ഉണ്ണികുളം കാന്തപുരം -കുന്നത്ത്പാറ റോഡ് ഏറെക്കാലമായി ശോചനീയാവസ്ഥയിൽ തുടരുന്നു. തടായിൽ പ്രദേശത്തുകൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കേണ്ടതാണ്. ചോയിമഠംവഴി താമരശ്ശേരിയിലേക്കോ പരപ്പൻപൊയിലേക്കോ എത്താൻ എളുപ്പമാർഗമാണ് ഈ റോഡ്.

പ്രദേശത്തെ പ്രധാന ഉന്നതവിദ്യാഭ്യാസസ്ഥാപനമായ ഗോൾഡൻ ഹിൽസ് ആർട്സ് ആൻഡ് സയൻസ് കോളേജിലേക്കുള്ള വഴിയുമാണ്. കാന്തപുരത്ത് ഈ റോഡിലേക്കുള്ള പ്രവേശനസ്ഥലത്ത് പാലം അപകടാവസ്ഥയിലാണ്.

ജില്ലാപഞ്ചായത്ത് ആറ്ു വർഷംമുമ്പ് വീതികൂട്ടിയെടുത്തതിൽ പിന്നെ പണിയൊന്നും നടന്നിട്ടില്ല. താമരശ്ശേരിയിലേക്ക് എത്താൻ പൂനൂർവഴി പോകുന്നതിനേക്കാൾ അഞ്ചു കിലോമീറ്ററോളംദൂരം കുറവായ ഈ റോഡിൽ ഒരു സ്ട്രീറ്റ് ലൈറ്റ് പോലുമില്ല.

മെയിൻറോഡിലേക്ക് കയറുന്ന സ്ഥലത്ത് അപകടങ്ങൾ സ്ഥിരമാണ്. റോഡിന്റെ നവീകരണത്തിനായി ഡിവിഷൻമെമ്പർ ഐ.പി. രാജേഷിന്റെ ശ്രമഫലമായി ജില്ലാപഞ്ചായത്ത് മുപ്പത്തഞ്ച് ലക്ഷംരൂപ അനുവദിച്ച് എസ്റ്റിമേറ്റ് എടുത്തതായി വാർഡ് മെമ്പർ കെ.കെ. അബ്ദുല്ലമാസ്റ്റർ അറിയിച്ചു.

September 13
12:53 2021

Write a Comment