reporter News

ഈ റോഡിലൂടെ ഞങ്ങൾ എങ്ങനെ സ്കൂളിൽ പോകും

വില്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ മയ്യന്നൂർ ടൗൺമുതൽ മയ്യന്നൂർ-നടേമ്മൽ റോഡിൽ എം.സി.എം.യു.പി. സ്കൂൾവരെയുള്ള ഏകദേശം അരക്കിലോമീറ്റർ വർഷങ്ങളായി കാൽനടയാത്രപോലും സാധ്യമാകാതെ ശോച്യാവസ്ഥയിലാണ്. 800- ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കുള്ള പ്രധാന വഴിയെന്നതുകൂടാതെ നാട്ടുകാരുടെ മുഖ്യ സഞ്ചാരപാതകൂടിയാണിത്.

ഓരോ മഴയിലും റോഡിന്റെ അവസ്ഥ കൂടുതൽ ദയനീയമാവുകയും വെള്ളക്കെട്ടിലൂടെയുള്ള യാത്ര ദുഷ്കരമാകുകയാണ്. റോഡിനുവേണ്ടത്ര വീതിയോ, വശങ്ങളിൽ ഓടയോ ഇല്ലാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന്‌ കാരണമാകുന്നത്. വർഷങ്ങളായുള്ള ഈ ദുരവസ്ഥയ്ക്ക് നാളിതുവരെ ഒരുപരിഹാരവും ഉണ്ടായിട്ടില്ല. സ്കൂൾ തുറക്കുമ്പോഴെങ്കിലും വെള്ളക്കെട്ടില്ലാതെ യാത്രചെയ്യണമെന്നാണ് കുട്ടികളെപ്പോലെ നാട്ടുകാരുടെയും ആഗ്രഹം.

-വേദ വിനേഷ്‌ പി.കെ.

ഏഴാം ക്ലാസ് വിദ്യാർഥിനി

എം.സി.എം. യു.പി. സ്കൂൾ

മയ്യന്നൂർ, വടകര

September 14
12:53 2021

Write a Comment