reporter News

ഇതും റോഡാണ് ....

കോതമംഗലം: ആയക്കാട് പുലിമലയിൽ നിന്ന് ആയപ്പാറയിലേക്ക് പോകുന്ന റോഡ് തകർന്നുതരിപ്പണമായി. റോഡ് നന്നാക്കാൻ നടപടിയുണ്ടാവുന്നില്ല.ഈ റോഡിലൂടെ യാത്ര ചെയ്യുന്നത് പ്രായമായവർക്കും വാഹനമോടിക്കുന്നവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇതിലൂടെ നടന്നുപോകാൻ പോലും പറ്റില്ല. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് ഏറെനാളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പലപ്പോഴും ഇവിടെ അപകടങ്ങൾ നടന്നിട്ടുണ്ട്.       

നിധിന ദിനേശ് 
സീഡ് റിപ്പോർട്ടർ 
സെന്റ്‌ അഗസ്റ്റിൻ ജി ഛ് എസ് എസ് 



September 15
12:53 2021

Write a Comment