reporter News

കൊട്ടാരമുക്കിലെ പാറക്കുളം സംരക്ഷിക്കണം

നിർമല്ലൂർ: പനങ്ങാട് പഞ്ചായത്ത് കൊട്ടാരംമുക്കിലെ പാറക്കുളത്തിൽ മാലിന്യംതള്ളുന്നത് ഗുരുതര പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കുന്നു. ഹോട്ടലിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും കോഴിമാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞ കുളത്തിൽനിന്ന് ദുർഗന്ധം പരക്കുന്നതിനാൽ മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. പരിസരങ്ങളിലെ വീടുകളിൽനിന്നുള്ള മാലിന്യവും ഇവിടെത്തള്ളാറുണ്ട്. പ്രദേശത്തെ വലിയൊരു ശുദ്ധജലസംഭരണിയാണ് ഈ രീതിയിൽ നശിക്കുന്നത്. സമീപത്തുള്ള വീടുകളിലെയും ലോഹ്യ മെമ്മോറിയൽ എൽ.പി. സ്കൂളിന്റെയും കിണറുകൾ മലിനമാകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. പ്രദേശവാസികൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ കുളം ശുചീകരിച്ച് സംരക്ഷിക്കാൻ അധികൃതർതയ്യാറാകണം.

ജിയ. പി.കെ.

എട്ടാംക്ലാസ് വിദ്യാർഥി

മാതൃഭൂമി സീഡ് റിപ്പോർട്ടർ,ജി.ജി.എച്ച്.എസ്.എസ്. ബാലുശ്ശേരി

September 18
12:53 2021

Write a Comment