SEED News

ലോക ഓസോൺദിനത്തിൽ സീഡ്ക്ലബ്ബിന്റെ സയൻസ്‌ഫിക്‌ഷൻ ത്രില്ലർ


മുതുകുളം: ലോക ഓസോൺദിനത്തിന്റെ ഭാഗമായി കാർത്തികപ്പള്ളി ഹോളിട്രിനിറ്റി വിദ്യാഭവൻ മാതൃഭൂമി സീഡ്ക്ലബ്ബ് ‘2089- ദ ഫ്യൂച്ചർ കംസ് ഹോം’ എന്ന സയൻസ്‌ഫിക്‌ഷൻ ഓഡിയോത്രില്ലർ സംപ്രേക്ഷണം ചെയ്യും. വ്യാഴാഴ്ചരാത്രി 7.30-ന് സ്കൂളിന്റെ ‘കഥവീട്’ ടെലഗ്രാംവോയ്സ് സ്ട്രീമിങ് ചാനലിലാണു സംപ്രേക്ഷണം ചെയ്യുന്നത്.
ഇന്നത്തെ മനുഷ്യന്റെ ഭൂമിയോടുള്ള ക്രൂരവും അശ്രദ്ധവുമായ സമീപനം നാളത്തെലോകത്തിൽ മനുഷ്യരാശിയുടെതന്നെ നാശത്തിനുകാരണമാകും എന്നസന്ദേശം കുട്ടികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി. ടെലഗ്രാം ആപ്പിൽ t.me/KadhaVeedu എന്ന ലിങ്കുവഴി പരിപാടി കേ
ൾക്കാം.

September 20
12:53 2021

Write a Comment

Related News